മലക്കം മറിഞ്ഞ് പതഞ്ജലി; കൊറോണ ചികിത്സിച്ച് മാറ്റാമെന്ന് പറഞ്ഞിട്ടില്ല
text_fieldsന്യൂഡൽഹി: പതഞ്ജലിയുടെ ‘കൊറോണില്‍’ എന്ന മരുന്ന് കോവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണന്‍. മരുന്നിനെതിരെ കേന്ദ്രസർക്കാരും ആയുഷ് മന്ത്രാലയവും രംഗത്ത് വന്നതോടെയാണ് നേരത്തേ പ്രഖ്യാപിച്ച അവകാശവാദങ്ങൾ ഉപേക്ഷിച്ച് പതഞ്ജലി മലക്കം മറിഞ്ഞത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അനുകൂല ഫലങ്ങള്‍ പങ്കിടുക മാത്രമാണ് ചെയ്തതെന്നാണ് ഇപ്പോൾ സി.ഇ.ഒയുടെ അവകാശവാദം. മരുന്നുകളുടെ ഘടന, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നുള്ള അനുമതി, ക്ലിനിക്കല്‍ ട്രയലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുമെന്നും 280-ഓളം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്നും അവകാശപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്.
‘കൊറോണയെ സുഖപ്പെടുത്താനോ നിയന്ത്രിക്കാനോ മരുന്നിന് കഴിയുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കി. കൊറോണ രോഗികളെ സുഖപ്പെടുത്തുന്ന ട്രയലില്‍ അവ ഉപയോഗിച്ചുവെന്ന് ഞങ്ങള്‍ പറഞ്ഞു. അതില്‍ യാതൊരു ആശയ കുഴപ്പവുമില്ല.’ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.